Tuesday, 6 August 2019

ഹജ്ജ്: കിസ് വ കൈമാറ്റം നടന്നു

മക്ക: അറഫാ ദിനത്തില്‍ വിശുദ്ധ കഅ്ബയെ അണിയിക്കുന്ന കിസ് വയുടെ കൈമാറ്റം നടന്നു. കിസ് വ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഫൈസല്‍ രാജകുമാരന്‍ വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ ശൈബ ഗോത്രത്തിലെ ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബിക്ക് കൈമാറി.

മക്കയിലെ ഉമ്മുല്‍ജൂദ് കിസ് വ ഫാക്ടറിയില്‍ ഒരുവര്‍ഷമെടുത്തതാണ് പുതിയ കിസ് വയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തീര്‍ഥാടക ലക്ഷങ്ങള്‍ അറഫയില്‍ സംഗമിക്കുന്ന അറഫാദിനത്തിലാണ് കഅ്ബയെ പുതിയ കിസ് വ പുതപ്പിക്കുക.

പുതിയ കിസ് വ അണിയിച്ച ശേഷം ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം കഴിയുന്നതു വരെ കിസ് വ വീണ്ടും ഉയര്‍ത്തികെട്ടും. ഹജ്ജ് തീര്‍ഥാടകരുടെ തിരക്ക് ഒഴിഞ്ഞ ശേഷം കിസ് വ താഴ്ത്തിയിടുകയും ചെയ്യും പരമ്പരാഗതമായി കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ളവരാണ് അല്‍കഅബി കുടുംബമാണ.് കഅ്ബാലയത്തിന്റെ മുഴുവന്‍ ചുമതലയും കൈകാര്യം ചെയ്യുന്നതും കഅബി ഗോത്രമാണ്.


SHARE THIS

Author:

0 التعليقات: