Monday, 5 August 2019

വാഹന പരിശോധന തുടങ്ങി; നിയമം ലംഘിച്ചാല്‍ പിടി വീഴും ഉറപ്പ്

കാസര്‍കോട്:  റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും വിവിധ വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന വാഹന പരിശോധനക്ക് തുടക്കം. ഓരോ തിയതിയും ഓരോ തരം നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. ഇരു ചക്ര വാഹനങ്ങളിലെ എല്ലാ യാത്രക്കാരും ഹെല്‍മെറ്റും കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നുണ്ടോ എന്നതടക്കം എല്ലാ നിയമ ലംഘനങ്ങള്‍ക്കും ഇനി പിടി വീഴും.

സംസ്ഥാനത്തെ അപകട നിരക്കും അപകട മരണ നിരക്കും കുറക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പരിശോധന. ഏഴാം തീയതി വരെ സീറ്റ് ബെല്‍റ്റ്, എട്ടു മുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിത വേഗത, 14 മുതല്‍ 16 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, ലെയ്ന്‍ ട്രാഫിക്ക്, 17 മുതല്‍ 19 വരെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗം എന്നവയാണ് പരിശോധിക്കുക.

20 മുതല്‍ 23 വരെ സീബ്രാ ക്രോസിംഗ്, റെഡ് സിഗ്നല്‍ ജമ്പിംഗ്. 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ വാഹനങ്ങളിലെ എക്സ്ട്രാ ഫിറ്റിംഗ്, കൂളിംഗ് ഫിലിം എന്നിങ്ങനെ തരം തിരിച്ച് പരിശോധിക്കും. അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവക്ക് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനാണ് തീരുമാനം.


SHARE THIS

Author:

0 التعليقات: