Tuesday, 20 August 2019

മുഹിമ്മാത്ത് അഹ്ദലിയ്യയും അനുസ്മരണവും 24ന്

പുത്തിഗെ: മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി മാസംതോറും നടന്നുവരുന്ന അഹ്ദലിയ്യ ദിക് ര്‍ ദുആ സംഗമവും പ്രാസ്ഥാനിക നേതാക്കള്‍, പ്രവര്‍ത്തകരില്‍നിന്ന് മരണപ്പെട്ടവര്‍ക്കുള്ള അനുസ്മരണവും ആഗസ്റ്റ് 24ന് ശനി മഗ് രിബ് നിസ്‌കാരാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. 

ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഖത്മുല്‍ ഖുര്‍ആന്‍, സിയാറത്ത്, തഹ് ലീല്‍, അനുസ്മരണം, സ്വലാത്ത്, മഹ്‌ളറത്തുല്‍ ബദ് രിയ്യ, കൂട്ടുപ്രാര്‍ഥന എന്നിവക്കുശേഷം തബറുക് വിതരണത്തോടെ സമാപിക്കും. 


SHARE THIS

Author:

0 التعليقات: