Wednesday, 7 August 2019

ജീവകാരുണ്യ പ്രവര്‍ത്തനം തപസ്യയാക്കിയ പണ്ഡിതനായുരുന്നു മഞ്ഞനാടി അബ്ബാസ് ഉസ്താദ്- ഹസന്‍ തങ്ങള്‍

പുത്തിഗെ: സേവനവും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും തപസ്യയാക്കി മാറ്റിയ വലീയൊരു പണ്ഡിതനായിരുന്നു മഞ്ഞനാടി അബ്ബാസ് മുസ്ലിയാരെന്ന് മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രസ്താപിച്ചു. മുഹിമ്മാത്തില്‍ നടന്ന അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുരുന്നു അദ്ധേഹം. 

അബ്ബാസ് മുസ്ലിയാര്‍ തുടക്കം കുറിച്ച സമൂഹ വിവാഹം കര്‍ണാടകയിലെ നൂറ്കണക്കിന് പാവപ്പെട്ട പെണ്‍ക്കുട്ടികള്‍ക്ക് വലീയ ആശ്വാസമാണ് നല്‍കിയത്. ഈ മാതൃക പിന്‍പറ്റി പിന്നീട് പല സ്ഥാപനങ്ങളും സമൂഹ വിവാഹവുമായി രംഗത്ത് വന്നത് അദ്ധേഹത്തിന്റെ വലീയ മാതൃകയ്ക്ക് അംഗീകാരമാണ്. ചികിത്സ, ഭവന നിര്‍മ്മാണം തുടങ്ങി പല രംഗത്തും അബ്ബാസ് മുസ്ലിയാര്‍ വലീയ സേവനങ്ങള്‍ തന്നെ അര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും പിന്നോക്കം വരുന്ന ദക്ഷിണ കണ്ണട ഭാഗത്ത് അബ്ബാസ് മുസ്ലിയാര്‍ തുടക്കം കുറിച്ച അല്‍ മദീന സ്ഥാപന സമുഛയം കര്‍ണാടകയുടെ  വിദ്യാഭ്യാസ മുഖഛായം മാറ്റുന്നതിന് പര്യാപ്തമായിട്ടുണ്ട്. പണ്ഡിതന്മാര്‍ക്ക് ഏതൊക്കെ മേഖലയില്‍ കാലെടുത്ത് വെക്കാമെന്ന് ധൈര്യമായി
കാട്ടിത്തന്ന പണ്ഡിതന്‍ കൂടിയായിരുന്നു അബ്ബാസ് മുസ്ലിയാര്‍, ഹസന്‍ തങ്ങള്‍ പറഞ്ഞു.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് നേതൃത്വം നല്‍കി.  മേല്‍പ്പറമ്പ് അഹ്മദ് മുസ്ലായാര്‍ ദുബൈ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി അല്‍ മദീന, ഇബ്രാഹിം മദനി ഹോര്‍ലാന്‍സ്,സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുഹമ്മദ് അംജദി കാഞ്ഞങ്ങാട്, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ബാസ് സഖാഫി കാവുംപുറം, സുലൈനമാന്‍ കരിവെള്ളൂര്‍ പ്രസംഗിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഉമര്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: