Wednesday, 28 August 2019

മുഹിമ്മാത്തില്‍ പ്രവാസി സംഗമം സമാപിച്ചു

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ സഹകാരികളായ പ്രവാസികളുടെ സംഗമം മുഹിമ്മാത്തില്‍ സമാപിച്ചു. 

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ഖത്തര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പാടി അബ്ദുല്ലക്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കാമില്‍ സഖാഫി പാവുറഡുക്ക വിഷയാവതരണം നടത്തി. മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. 

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബൂബക്കര്‍ സഖാഫി പുത്തിഗെ, സിദ്ധീഖ് സഖാഫി ഉര്‍മി, ഹംസ സഖാഫി ആദൂര്‍, ബദറുദ്ധീന്‍ ശിറിയ, അബ്ദുല്ല കളത്തൂര്‍, അബ്ദുല്‍ മുനീര്‍, അബ്ദുല്ലക്കുഞ്ഞി, ഉനൈസ്, മുഹമ്മദ് ഹനീഫ്, അബ്ദുല്‍ റഹ്മാന്‍ എന്‍, അബ്ദുല്ല നാട്ടക്കല്‍, അബ്ദുല്ല കെ പി, മുഹമ്മദ് മുസ്ലിയാര്‍, മുഹമ്മദ് ശാഫി, അബ്ബാസ് ഉളുവാര്‍, സിദ്ധീഖ് ഹാജി ഉളുവാര്‍, അബ്ദുല്‍ അസീസ്, ഹസൈനാര്‍ കെ കെ സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: