Tuesday, 6 August 2019

തണലായി മുഹിമ്മാത്ത്; ഓര്‍ഫന്‍ കെയറിലെ ഇരുന്നൂറോളം കുരുന്നുകള്‍ വീണ്ടും ഒത്തുകൂടി

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന്റെ ജീവ കാരുണ്യ സംരംഭമായ ഓര്‍ഫന്‍ കെയറിനു കീഴിലുള്ള ഇരുന്നൂറോളം അനാഥ കുരുന്നുകള്‍ മുഹിമ്മാത്തെന്ന തണല്‍ മരമുറ്റത്ത് വീണ്ടും ഒത്തുകൂടി.

പിതാവ് നഷ്ടപ്പെട്ടതിന്റെ മാനസിക വേദനയില്‍ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന അനാഥകളെ സ്വഗൃഹത്തില്‍ താമസിപ്പിച്ചു നടത്തുന്ന പദ്ധതിയാണ് ഓര്‍ഫന്‍ കെയര്‍. 9 വയസ്സ് വരെയുള്ള അനാഥകളാണ് ഓര്‍ഫന്‍ കെയര്‍ പദ്ധതിയിലുള്ളത്. ഇവരുടെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, വൈദ്യസഹായം തുടങ്ങിയ സര്‍വ്വതലത്തിലുള്ള ചിലവുകള്‍ക്കാവശ്യമായ തുകയാണ് മുഹിമ്മാത്ത് നല്‍കി വരുന്നത്. 

കേരള, കര്‍ണാടകയുടെ വിവധ ഭാഗങ്ങളില്‍ നിന്നായി പ്രതിമാസം ഇരുന്നൂറോളം അനാഥ കുരുന്നുകളാണ് മുഹിമ്മാത്തിന്റെ ഓര്‍ഫന്‍ കെയറില്‍ സഹായം സ്വീകരിച്ച് വരുന്നത്. 

ബലിപെരുന്നാളിന് മുന്നോടിയായി മുഹിമ്മാത്തില്‍ ഒരുമിച്ച് കൂടിയ കുരുന്നുകള്‍ക്ക് പെരുന്നാള്‍ സഹായം സ്ഥാപന ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി വിതരണം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബൂബക്കര്‍ സഖാഫി അന്നടുക്ക, അശ്‌റഫ് സഖാഫി ഗോസാഡ, സിദ്ധീഖ് സഖാഫി ഉര്‍മി തുടങ്ങിയവര്‍ സംബന്ധിച്ചു. സഫ്വാന്‍ ഹിമമി ആദൂര്‍ സ്വാഗതവും മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍ നന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: