Saturday, 3 August 2019

മുഹിമ്മാത്ത് ഓര്‍ഫന്‍ കെയര്‍ ഫണ്ട് വിതരണം ഞായറാഴ്ച

പുത്തിഗെ:  ഒമ്പത് വയസിനു താഴെയുള്ള പിതാവ് മരണപ്പെട്ട കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ താമസിച്ച് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള സംരംഭമായ മുഹിമ്മാത്ത് ഓര്‍ഫന്‍ കെയറിന്റെ പെരുന്നാള്‍ ചെലവിനുള്ള തുക വിതരണം ഞായറാഴ്ച രാവിലെ 10 മണി മുതല്‍ മുഹിമ്മാത്തില്‍ നടക്കും. 

സയ്യിദ് ഇബ്‌റാഹിമുല്‍ ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. എം അന്തുഞ്ഞി മൊഗര്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി ഹാജി പട്‌ള, സി.എ. അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്ല് തുടങ്ങിയവര്‍ സംബന്ധിക്കും. സ്വഫ്‌വാന്‍ ഹിമമി ആദൂര്‍ സ്വാഗതവും ദാറുല്‍ ഹബീബ് മാനേജര്‍ അശ്‌റഫ് ഹിമമി ഉളുവാര്‍ നന്ദിയും പറയും. 


SHARE THIS

Author:

0 التعليقات: