Friday, 2 August 2019

സമ്പൂര്‍ണ ലഹരി നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കി മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മഴവില്‍ ക്ലബ്ബിന്റെ നന്മ വീട് പ്രഖ്യാപനം.

മുഹിമ്മാത്ത്: ജീവിതം തന്നെയാണ് ലഹരി എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ലഹരി നിര്‍മാര്‍ജന പരിപാടികള്‍ക്ക് രൂപം നല്‍കി മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മഴവില്‍ ക്ലബ്ബിന്റെ നന്മ വീട് പ്രഖ്യാപനം നടന്നു. മാനവ സമൂഹത്തിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന ലഹരിക്കെതിരെ ശക്തമായി പോരാടാനും ബോധവത്ക്കരണ പ്രവര്‍ത്തനത്തിലൂടെ ലഹരി നിര്‍മാര്‍ജനം നടത്താനും മഴവില്‍ ക്ലബ്ബ് പദ്ധതികള്‍ തയ്യാറാക്കി. പൊതുജനങ്ങള്‍, വിവിധ സന്നദ്ധ സംഘടനകള്‍, കൂട്ടായ്മകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 

നന്മ വീട് പ്രഖ്യാപനത്തിന്റെയും മഴവില്‍ ക്ലബ്ബിന്റെയും ഉദ്ഘാടനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍. ജഅ്ഫര്‍ നിര്‍വഹിച്ചു. 
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രൂപേഷ്. എം.ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍, ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ക്ലബ്ബ് കോര്‍ഡിനേറ്റര്‍ അഹമ്മദ് സാദിഖ് . പി സ്വാഗതവും ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് അഫ്‌സല്‍ നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: