Friday, 30 August 2019

സിനിമയില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല: യുവതി അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചാടി മരിച്ചു


മുംബൈ: സിനിമയില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ യുവതി അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചാടി മരിച്ചു. പേള്‍ പഞ്ചാബി എന്ന യുവതിയാണ് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ചാടി മരിച്ചത്. യുവതിയുടെ മുംബൈയിലെ ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് ചാടി ആത്മഹത്യ ചെയ്തത്.

പുലര്‍ച്ചെ12.30ക്കാണ് സംഭവം ഉണ്ടായത്. മുകളില്‍ നിന്ന് എന്തോ വീഴുന്ന വലിയ ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാരന്‍ എത്തിയപ്പോഴാണ് യുവതി മരിച്ചുകിടക്കുന്നത് കണ്ടത്. ഒരു പാട് കാലമായി സിനിമയില്‍ നല്ല അവസരങ്ങള്‍ക്കായി ശ്രമിക്കുന്നു. എന്നാല്‍ അവസരങ്ങള്‍ ലഭിക്കാത് 
കൊണ്ട് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് പോളിന്റെ സുഹൃത്തുകള്‍ പറയുന്നു. എന്നാല്‍ പോള്‍ അമ്മയുമായി കലഹത്തിലുമായിരുന്നുവെന്നും നേരത്തെ രണ്ടു തവണ ആത്മഹത്യാശ്രമം നടത്തിയ ആളാണെന്നും പൊലീസ് പറയുന്നു..


SHARE THIS

Author:

0 التعليقات: