Saturday, 31 August 2019

മുഹിമ്മാത്ത് എ കെ ജി നഗര്‍ സാവിയ്യ പ്രീ സ്‌കൂള്‍ എല്‍ കെ ജി ചില്‍ഡ്രന്‍സ് മംമ്‌സ് മീറ്റ് സമാപിച്ചു


പുത്തിഗെ: മുഹിമ്മാത്ത് എ കെ ജി നഗര്‍ കേന്ദ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാവിയ്യ എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ പ്രീ സ്‌കൂളിലും മാസത്തില്‍ ഒരിക്കല്‍ നടന്നു വരുന്ന എല്‍ കെ ജി ചില്‍ഡ്രന്‍സ് മംമ്‌സ് മീറ്റ് എ കെ ജി നഗര്‍ അഹ്ദലിയ്യ ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
 സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സാവിയ്യ പ്രീ സ്‌കൂള്‍ കര്‍ണാടക സ്റ്റേറ്റ് റീജിയണല്‍ മാനേജര്‍ അബ്ദുല്‍ റൗഫ് സഖാഫി കൃഷ്ണാപുരം ഉദ്ഘാടനം ചെയ്തു. ഹംസ സഖാഫി കൂട്ടശ്ശേരി, ഫള്‌ലുറഹ്മാന്‍ അഹ്‌സനി മണ്ണാര്‍ക്കാട്, മുസ്ഥഫ അഹ്‌സനി കോട്ടക്കല്‍, ഫാതിമത്ത് റഹിയാന കുമ്പള, ഫതിമത്ത് റഹിയാന വിദ്യാനഗര്‍, ആയിശ വിദ്യാനഗര്‍, ആയിശ കളായി, ശാഹിദ ഇച്ചിലങ്കോട്, ഹബീബുന്നിഷ ബന്തടുക്ക, ആയിശത്ത് തൗഫീറ, നുസൈബ നെല്ലിക്കുന്ന് മംമ്‌സ് മീറ്റിന് നേതൃത്വം നല്‍കി. 


മുഹമ്മദ് മഖ്‌സൂസ് സ്വാഗതവും പി എം മുഹമ്മദ് അലി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: