Friday, 30 August 2019

ലേഡി ഓഫ് ചര്‍ച്ച് അക്രമം: എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി

കാസര്‍കോട്: മഞ്ചേശ്വരം ലേഡി ഓഫ് ചര്‍ച്ച് അക്രമം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 19 നാണ് അജ്ഞാതസംഘം കല്ലെറിഞ്ഞത്. ഹെല്‍മറ്റ് ധരിച്ച സംഘം ചര്‍ച്ചിന് കല്ലെറിയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളതായി ഫാദര്‍ വിന്‍സെന്റ് വിനോദ് സല്‍ദാന പറയുന്നു. 

പള്ളിയുടെ നാല് ചാനലുകള്‍ കല്ലേറില്‍ തകര്‍ന്നിരുന്നു. അക്രമിയെ കാത്തു ഒരു അജ്ഞാത കാര്‍ പുറത്തു കാത്തു നില്‍ക്കുന്നതും ക്യാമറയില്‍ പതിഞ്ഞിരുന്നു. രണ്ടില്‍ കൂടുതല്‍ പേര്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും അവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നതായും ഫാദര്‍ പറയുന്നു.

ഇത്രയും ദിവസമായി പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാണ്. ജില്ലയിലെ സമാധാനന്തരീക്ഷം തകരുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും എത്രയും പെട്ടന്ന് പ്രതികളെ പിടികൂടിയില്ലങ്കില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് സഭ സാക്ഷ്യം വഹിക്കുമെന്നും എംഎല്‍എ അറിയിച്ചു.


SHARE THIS

Author:

0 التعليقات: