Monday, 26 August 2019

തലപ്പാടി- മൊഗ്രാല്‍ ദേശീയപാത അറ്റകുറ്റപ്പണി ശനിയാഴ്ച്ച ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍

കാസറഗോഡ്: യാത്രാദുരിതം നേരിടുന്ന തലപ്പാടി- മൊഗ്രാല്‍ ദേശീയപാത അറ്റകുറ്റപ്പണി ശനിയാഴ്ച്ച ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ: സജിത്ത് ബാബു അറിയിച്ചു.

ദേശീയപാത 66 ല്‍ മഴക്കാലം ആരംഭിച്ചതോടെ റോഡ് തകരുകയായിരുന്നു. വാര്‍ഷിക അറ്റകുറ്റ പണിക്കായി ഫണ്ട് ലഭ്യമാക്കാത്തതാണ് മഴക്ക് മുമ്പ് നടത്തേണ്ട അറ്റകുറ്റ പണി മുടങ്ങിയത്.

ഇതുമൂലം റോഡ് തകരുകയായിരുന്നു. കാസര്‍കോടുമുതല്‍ തലപ്പാടിവരെ ദേശീയപാതയില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞത് മൂലം നൂറുകണക്കിന് ആംബുലന്‍സുകളും ചരക്കുവാഹനങ്ങളും ബസ്സുകളും സ്വകാര്യവാഹനങ്ങളും സര്‍വീസ് നടത്തുന്ന പാതയില്‍ റോഡിലെ കുഴി ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ പേടിയാണ്.

ദേശീയപാത അസി.എക്‌സി. എന്‍ജിനീയറുടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ശനിയാഴ്ച്ച പണി ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് കളക്ടര്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: