Thursday, 29 August 2019

ജില്ലയിലെ ദേശീയപാതകളുടെ അറ്റകുറ്റപ്പണിക്ക് 14.75 കോടി

കാസര്‍കോട്: ജില്ലയിലെ തകര്‍ന്നു തരിപ്പണമായ ദേശീയപാതകളുടെ അറ്റകുറ്റപണികള്‍ക്കായി 14.75 കോടി രൂപ അനുവദിച്ചു. വിവിധ ഘട്ടങ്ങളിലായിട്ടാണ് ഇത്രയും തുക അനുവദിച്ചിട്ടുള്ളത്.നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. 

തലപ്പാടി മുതല്‍ കുമ്പള പെര്‍വാഡ് 23 കിലോമീറ്റര്‍ വരെ മുഴുവന്‍ ടാര്‍ ചെയ്യുന്നതിനായി 12 കോടി രൂപയാണുള്ളത്. ഇതിനു പുറമെ പെര്‍വാഡ് മുതല്‍ കുമ്പള വരെ മൂന്നു റീച്ചുകളിലായി 75 ലക്ഷവും മൊഗ്രാല്‍ മുതല്‍ അണങ്കൂര്‍ വരെ 9.350 കിലോമീറ്റര്‍ ദൂരത്തിലെ കുഴി നികത്താന്‍ ഒരു കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്.

അണങ്കൂര്‍ മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള കുഴി അടയ്ക്കുന്നതിനായി 25 ലക്ഷവും 41 കീലോമീറ്റര്‍ ദൂരമുള്ള ചട്ടഞ്ചാല്‍ മുതല്‍ കാലിക്കടവ് വരെയുള്ള പാതയിലെ കുഴികള്‍ നികത്താന്‍ 75 ലക്ഷം രൂപയുമാണ് അധികൃതര്‍ അനുവദിച്ചത്.തലപ്പാടി മുതല്‍ ഉപ്പള വരെ ടാറിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഇന്നു ആരംഭിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. 

മറ്റിടങ്ങളിലെ പ്രവൃത്തികള്‍ അടുത്ത ദിവസം തന്നെ തുടങ്ങും. ചട്ടഞ്ചാല്‍ മുതല്‍ കാലിക്കടവ് വരെയായി അനുവദിച്ചത് 75 ലക്ഷം രൂപയാണ്.


SHARE THIS

Author:

0 التعليقات: