Tuesday, 6 August 2019

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്കെതിരെ എന്‍.വൈ.എല്‍ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കാശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷമീര്‍ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. 

എന്‍.വൈ.എല്‍ സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, എന്‍.വൈ.എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ: ഷെയ്ക്ക് ഹനീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ്, ജില്ലാ ട്രഷറര്‍ ഫനീഫ് പി.എച്ച്, ജില്ലാ നേതാക്കളായ അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, സിദ്ധിഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, നാസര്‍ കുളിയങ്കാല്‍, ഷരീഫ് ചെമ്പരിക്ക, സാദിഖ് കടപ്പുറം, നൗഷാദ് ബള്ളീര്‍, അഷറഫ് തുരുത്തി, സിദ്ദിഖ് പാലോത്ത്, ഷാഹിദ് സി.എല്‍, നൗഷാദ് കൊത്തിക്കാല്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: