Sunday, 25 August 2019

സ്വത്ത് തര്‍ക്കം: കോതമംഗലത്ത് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കൊച്ചി: കോതമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലം കോട്ടപ്പടി നാഗഞ്ചേരിയിലാണ് സംഭവം. കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്തിയാനി ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പ്രതി അനില്‍ കുമാര്‍ പൊലീസില്‍ കീഴടങ്ങി. അനില്‍ കുമാറിന്റെ സഹോദരിക്ക് വീടും സ്ഥലവും എഴുതി നല്‍കുമെന്നറിയച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക്ക് സംഘവും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവ് ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മാറ്റും.


SHARE THIS

Author:

0 التعليقات: