Thursday, 29 August 2019

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ രോഹിത് ശര്‍മ, സതീന്ദ്ര പാസ്വാന്‍, കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരാണ്. റവന്യൂ ഇന്റലിജന്‍സാണ് ഇവരെ അറസ്റ്റു ചെയ്തത്.

കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കള്ളക്കടത്ത് നടക്കുന്നതെന്ന് റവന്യൂ ഇന്റലിജന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കള്ളക്കടത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായി. ഇതോടനുബന്ധിച്ച് ഇന്നലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ന് മൂന്ന് പ്രതികളെ ഡിആര്‍ഐ പിടികൂടിയത്.

ദുബായ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് ഇടനിലക്കാര്‍ വഴി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണ്ണം പരിശോധനകളില്‍പ്പെടാതെ പുറത്തെത്തിക്കുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് ഉദ്യോഗസ്ഥര്‍ക്ക് നല്ലൊരു വിഹിതം പണം ലഭിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തില്‍ വൈകാതെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 


SHARE THIS

Author:

0 التعليقات: