Friday, 2 August 2019

മാസപ്പിറ കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ 12ന്

കോഴിക്കോട്: ദുല്‍ഖദ് 29 ഇന്ന് (വെള്ളി) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി
വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ആഗസ്റ്റ് മൂന്ന് (ശനി) ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ ആഗസ്റ്റ് 12 തിങ്കളാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ സയ്യിദ് ളിയാഉല്‍ മുസ്ഥഫ മാട്ടൂല്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ്
മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരിയുടെ പ്രതിനിധി സയ്യിദ് ഹബീബുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു.

സഊദിയില്‍ ഇന്നലെ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫാ ദിനം ആഗസ്റ്റ് പത്തിനും ബലിപെരുന്നാള്‍ പതിനൊന്നിനുമായിരിക്കുമെന്ന് സഊദി മതകാര്യവിഭാഗം അറിയിച്ചിരുന്നു. ഒമാനില്‍ 12 നാണ് ബലിപെരുന്നാള്‍.


SHARE THIS

Author:

0 التعليقات: