Thursday, 8 August 2019

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഘോഷിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

കോട്ട: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആഘോഷിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. രാജസ്ഥാനിലെ കോട്ട ജില്ലയില്‍ രാംഗഞ്ച് മാണ്ടി എന്ന സ്ഥലത്ത് അഞ്ച് പേര്‍ ചേര്‍ന്നാണ് ഇയാളെ മര്‍ദ്ദിച്ചത്.

ഝലവാറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മര്‍ദ്ദനമേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍. രാംഗഞ്ച് മണ്ടി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടിയിട്ടില്ല. ഇന്ത്യാ ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആഗസ്റ്റ് ആറിനാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞത്. ഭരണഘടനയില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്തുകളഞ്ഞു. ജമ്മു കാശ്മീരിനെയും ലഡാക്കിനെയും രണ്ടായി വിഭജിച്ച് ഇവ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു,


SHARE THIS

Author:

0 التعليقات: