Wednesday, 14 August 2019

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ ജ്യേഷ്ഠസഹോദരന്‍ കുഞ്ഞാലി ഹാജി നിര്യാതനായി

ബദിയഡുക്ക:  മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ ജ്യേഷ്ഠസഹോദരനും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ ബദിയടുക്ക അപ്പര്‍ ബസാര്‍ ബി.കെയ്‌സ് കോട്ടേജിലെ ബി. കുഞ്ഞാലി ഹാജി  (67) (റിട്ട. പി.ഡബ്ല്യു.ഡി. ജൂനിയര്‍ സൂപ്രണ്ട് ) നിര്യാതനായി.  
ചൊവ്വാഴ്ച രാത്രി 12 മണി
യോടെ സ്വവസതിയിലായിരുന്നു അന്ത്യം. 

പരേതരായ സീതിക്കുഞ്ഞി മുസ്ലിയാര്‍-ബീഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയുമ്മ നടുബയല്‍. മക്കള്‍: അന്‍വര്‍ അലി (ഖത്തര്‍),  അനീസ,  അന്‍ഷാജ് അലി (സൗദി). മരുമക്കള്‍ ഇബ്രാഹിം മീപ്പിരി,  ഫൈറൂസ മരക്കണി, ജെബിന്‍ അംഗഡിമുഗര്‍.

മറ്റു സഹോദരങ്ങള്‍: ബി എസ് മുഹമ്മദ് ഹാജി, ആഇശ, മറിയമ്മ, ആസ്യമ്മ, സൈനബ, സഫിയ്യ. 
ഖബറടക്കം വൈകിട്ട് 4.30ന് പെരഡാല ജാറം മഖാം പരിസരത്ത്.

നിര്യാണത്തില്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍റഹ്മാന്‍ അഹ്‌സനി തുടങ്ങിയവര്‍ അനുശോചിച്ചു. 


SHARE THIS

Author:

0 التعليقات: