Wednesday, 14 August 2019

മുഹിമ്മാത്ത് കേന്ദ്ര കൗണ്‍സില്‍ അംഗം പക്രബ്ബ ഹാജി നിര്യാതനായി

പെര്‍ള: മുഹിമ്മാത്ത് കേന്ദ്ര കൗണ്‍സില്‍ അംഗവും സജീവ സുന്നി പ്രവര്‍ത്തകനുമായ പൊടി ഹാജി (പക്രബ്ബ ഹാജി (73) നിര്യാതനായി.

പെര്‍ള ബെദ്രംപള്ള സ്വദേശിയായ പൊടി ഹാജി എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത്, ഖാളി സയ്യിദ് മുഹമ്മദ് ഉമരുല്‍ ഫാറുഖ് അല്‍ ബുഖാരി തങ്ങളോടെപ്പം കാസര്‍കോട് ജില്ലാ സംയുക്ത ജമാഅത്ത് കമ്മിറ്റിയിലും നേതൃ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ത്വാഹിര്‍ തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മയ്യത്ത് ബെദ്രംപള്ള ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

ഭാര്യ: ആസിയമ്മ. മക്കള്‍: അസീസ്, സുഹ്റ,സഫിയ, ആഇശ, അശ്റഫ്. മരുമക്കള്‍: യുസുഫ് ബായാര്‍, ഖാലിദ് കന്തല്‍, മൊയ്തീന്‍കുഞ്ഞി, സാഹിദ, സക്കീന. 





SHARE THIS

Author:

0 التعليقات: