Sunday, 25 August 2019

ബെളിഞ്ചയിലെ റഹ്മാന്‍ മുട്ടത്തൊടി അന്തരിച്ചു

ബെളിഞ്ച: ബെളിഞ്ചയിലെ അബ്ദുറഹ്മാന്‍ മുട്ടത്തൊടി (48) അന്തരിച്ചു.നീണ്ടകാലം വിദേശത്തായിരുന്ന അദ്ദേഹം വൃക്കരോഗത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു.
സുന്നീ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകാരിയും സൗദി ഐ സി എഫ് പ്രവര്‍ത്തകനുമായിരുന്നു.
ഖബറടക്കം തളങ്കര മാലിക്ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

ഭാര്യ:സുലൈഖ, മിസ്രിയ. മക്കള്‍:ഇസ്ഹാഖ്, ജഅഫര്‍, ബിലാല്‍, മിസ്ബാഹ്,തന്‍വീര്‍, സിജാര്‍,റൈഹാന.

നിര്യാണത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, മുഹിമ്മാത്ത് കേന്ദ്ര കമ്മറ്റി അംഗം സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, മുഹിമ്മാത്ത് ജന.സെക്രട്ടറി
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍ സെക്രട്ടറി ബഷീര്‍ സഖാഫി കൊല്യം, എസ് വൈ എസ് ബദിയടുക്ക സോണ്‍ പ്രസിഡണ്ട് എ കെ സഖാഫി കന്യാന, കേരള മുസ്ലീം ജമാഅത്ത് കുമ്പടാജ സര്‍ക്കിള്‍ ജന.സെക്രട്ടറി എസ് മുഹമ്മദ് മുസ്ലിയാര്‍ സാലുഗോളി, എസ് വൈ എസ് കുമ്പടാജ സര്‍ക്കിള്‍ പ്രസിഡണ്ട് സിദ്ദീഖ് ഹനീഫി, ജന.സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, പി എ മുഹമ്മദ് മൗലവി പാലഗം, ഇബ്‌റാഹിം മുസ്ലിയാര്‍ പുത്രേടി, ആബിദ് നഈമി ബെളിഞ്ച,നാസര്‍ സഖാഫി ബെളിഞ്ച തുടങ്ങിയവര്‍ അനുശോചിച്ചു.


SHARE THIS

Author:

0 التعليقات: