Friday, 30 August 2019

ക്രിക്കറ്റ് താരം ഹൃദയാഘാതം മൂലം മരണപ്പെട്ടു

തളങ്കര: ജില്ലാ ക്രിക്കറ്റ് താരവും തെരുവത്ത് സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ക്യാപ്റ്റനുമായ ഷബീര്‍ പൊയക്കര (42) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ  ഹൃദയാഘാതംമൂലമായിരുന്നു അന്ത്യം. രണ്ടാഴ്ചമുമ്പ് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഷബീര്‍ ഏതാനും ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയത്. 

വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതംമൂലം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഷബീര്‍ നേരത്തെ ഏതാനും വര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്നു. വലിയൊരു സൗഹൃദത്തിനുടമയായ ശബീര്‍ മികച്ച സംഘാടകനുമായിരുന്നു.

പരേതനായ പൊയക്കര ഉമ്പുവിന്റെയും സൗദയുടേയും മകനാണ്. ഭാര്യ: ഷാഹിന. മക്കള്‍: നദ ഫാത്തിമ, നസീം, നസ്വാന്‍. സഹോദരങ്ങള്‍: നൂര്‍ജഹാന്‍, നിഷാദ്, ജബ്ന. ഖബറടക്കം അസര്‍ നിസ്‌കാരത്തിന് ശേഷം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍. 


SHARE THIS

Author:

0 التعليقات: