Wednesday, 7 August 2019

സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു; ഖബറടക്കം ഉച്ചക്ക് 12.30ന്

കുമ്പള: സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറി ഉടമയും മത സാമൂഹിക രംഗത്തെ നിറസാന്നിധ്യവും മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്ന സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി (76) നിര്യാതനായി. മംഗളൂറു സ്വകാര്യാശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.
കുമ്പളയില്‍ തുടക്കം കുറിച്ച ജുവല്ലറി ഇപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ഔട്ട്‌ലെറ്റുകളുള്ള  കമ്പനിയാണ്.

സ്വര്‍ണ്ണ വ്യാപാര രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച അദ്ദേഹം കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇടപെടല്‍ നടത്തിയിരുന്നു. 
ഖബറടക്കം ഇന്ന് ഉച്ചക്ക് കുമ്പള ബദര്‍ ജുമാ മസ്ജിദില്‍.

 ഭാര്യ ആയിശ. മക്കള്‍ അബ്ദു റഊഫ്, അബ്ദുറഹീം, പരേതനായ അബ്ദുല്‍ റഷീദ്, റം ല, റഷീദ, റസീന. മരുമക്കള്‍ മുഹമ്മദ്, അല്‍ത്താഫ്, മുഹമ്മദ് കുഞ്ഞി.

നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡന്റ് ഖമറുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, താജുശ്ശരീഅ എം. അലിക്കുഞ്ഞി ഉസ്താദ് ഷിറിയ, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ അനുശോചിച്ചു.


SHARE THIS

Author:

0 التعليقات: