Thursday, 8 August 2019

പുത്തിഗെയിലെ മുസ്ലിംലീഗ് നേതാവ് എം എസ് കരീം നിര്യാതനായി

പുത്തിഗെ: പുത്തിഗെ പഞ്ചായത്തിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് എം.എസ് കരീം (84) അംഗഡിമുഗര്‍ നിര്യാതനായി. 

പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, ശാഖാ പ്രസിഡന്റ്, പെരുന്നപറമ്പ് മദ്‌റസ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, അംഗഡിമുഗര്‍ ജുമാ മസ്ജിദ് പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു. 

ബഷീര്‍, ഖാലിദ്, റഷീദ്, സിദ്ദീഖ്, സീനത്ത്, ഫരീദ, മിസ്രിയ എന്നിവര്‍ മക്കളും സാക്കിര്‍ മഞ്ഞനാടി, ഖാലിദ് മൊഗ്രാല്‍, അബ്ബാസ് അറന്തോട്, നസീമ, സുബൈദ, സഫ്വാന മരുമക്കളുമാണ്. 


SHARE THIS

Author:

0 التعليقات: