Friday, 9 August 2019

മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അംഗം മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി

മൊഗ്രാല്‍ പുത്തൂര്‍:  മുഹിമ്മാത്തിന്റെ മുന്നേറ്റങ്ങളിലെ ഒരു കണ്ണി കൂടി വേര്‍പിരിഞ്ഞു. ദീര്‍ഘകാലം മുഹിമ്മാത്ത് ട്രഷററും നിലവിലെ കേന്ദ്രകമ്മിറ്റി അംഗവും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളില്‍ നിന്നും രിഫായി ത്വരീഖത്ത് സ്വീകരിച്ച വ്യക്തിയുമായ  മുബാറക്  അബ്ദുല്ലക്കുഞ്ഞി ഹാജി (87) മൊഗ്രാല്‍ പുത്തൂരാണ് വിടപറഞ്ഞത്.


മുഹിമ്മാത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കാളിത്തം വഹിച്ച വ്യക്തിയായിരുന്നു മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജിയെന്ന് മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.


ഭാര്യ: ബീഫാത്തിമ ഹജ്ജുമ്മ, മക്കള്‍:  മൊയ്തീന്‍ കുഞ്ഞിമുഹമ്മദ് ഹനീഫഅബ്ദുല്‍ റഹീം,  ആയിഷ, പരേതയായ ഉമ്മു അലീമ,  റുഖ്യ. മിസ്രിയ. മരുമക്കള്‍: മുഹമ്മദ് കല്ലങ്കൈ(മമ്മു), കൗസര്‍ ബാനു ഉപ്പള, ഹുസൈന്‍ ആദൂര്‍, സറീന ഉപ്പള, സാജിദ മുട്ടത്തോടി, അബ്ദുല്‍ ഖാദര്‍ നീലേശ്വരം, പരേതനായ അബൂബക്കര്‍.

  


അമ്പത് വര്‍ഷത്തിലധികമായി കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് പ്രസിഡന്റ്, ശാന്തിപ്പള്ളം തഖ് വ ജുമാ മസ്ജിദ് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 


ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ബദര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.


പരേതന്റെ നിര്യാണത്തില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാജി അമീര്‍ അലി ചൂരി, അന്തുഞ്ഞി മൊഗര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,  അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.



SHARE THIS

Author:

0 التعليقات: