Saturday, 10 August 2019

ബി കെ അബ്ബാസ് ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: കുവൈറ്റിലെ ആദ്യ കാല വ്യാപാരിയും, സാമൂഹ്യ പ്രവര്‍ത്തകന്‍ എം ബി ഹനീഫിന്റെ പിതാവുമായ ബി കെ അബ്ബാസ് ഹാജി (86) നിര്യാതനായി. ബേക്കല്‍ കുന്നിലിലെ കര്‍ഷക കുടുംബാംഗമായ അബ്ദുല്‍ റഹിമാന്‍ ആസ്യ ദമ്പതികളുടെ മകനാണ്. കുവൈറ്റ് സഫാത്തിലെ  ബോംബെ ഹോട്ടല്‍, ബേക്കല്‍ മൗവ്വല്‍ കോഹിനൂര്‍ വുഡ് ഇന്‍ഡസ്ട്രീസ്, കാഞ്ഞങ്ങാട് റീഗല്‍ ടൂറിസ്റ്റു ഹോം, കാശ്മീര്‍ ടെക്സ്റ്റൈല്‍സ്, അനീസ ഫാബ്രിക് , ബോംബെ ടെക്‌സ്‌റ്റൈല്‍സ്, പ്രസ്റ്റീജ് ഹാര്‍ഡ്വേര്‍സ് എന്നിവയുടെ സ്ഥാപകനാണ്. 

കാഞ്ഞങ്ങാട് മുബാറക് മസ്ജിദ് പ്രസിഡന്റായും, കോട്ടച്ചേരി ബദ്‌രിയ മസ്ജിദിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ക്രസന്റ് സ്‌കൂള്‍, കാഞ്ഞങ്ങാട് യതീംഖാന, എം ഇ എസ് തുടങ്ങിയ സ്ഥാപനങ്ങളുടെ മെമ്പര്‍ കൂടിയാണ്. പരേതനായ വ്യവസായ പ്രമുഖന്‍ എം.ബി മൂസ്സ ഹാജി, എം ബി അബ്ദുള്ള എന്നിവരുടെ സഹോദരി ഖദീജയാണ് ഭാര്യ. മക്കള്‍: എം ബി ഹനീഫ് (ദുബായ്), എം ബി സത്താര്‍ (അല്‍ റാഷിദിയ്യ ഹോസ്പിറ്റല്‍ ട്രോമാ ചീഫ് ഡോക്ടര്‍), എം ബി സമീറ, എം ബി നാസിയ, എം ബി അനീസ,  എം ബി അസ്ലാമിയ, എം ബി നസ്‌റീന, എം ബി ഇര്‍ഷാദ്. ജാമാതാക്കള്‍: കെ എസ് ജമാല്‍ (കാസറഗോഡ്), ടി എ സുലൈമാന്‍ (ചെമനാട് എസ്സന്‍ഷ്യല്‍ ഓയില്‍), പി വി അബ്ദുല്‍ നാസ്സര്‍ (കോഴിക്കോട്), ആസിഫ് (മംഗലാപുരം സീക്കോ ബില്‍ഡേര്‍സ്), ബി എ അസ്ലം (മംഗലാപുരം), സാജിദ് അബ്ദുള്ള (പടന്ന), ഫാത്തിമ ജൂലിയ. സഹോദരങ്ങള്‍: ബേക്കലിലെ ബി കെ അബ്ദുല്ല, പരേതരായ ബി കെ മുഹമ്മദ്, ബി കെ ഹുസൈന്‍, ബി കെ ഫാത്തിമ, ബി കെ സുലൈഖ, ബി കെ മറിയം. 


SHARE THIS

Author:

0 التعليقات: