Monday, 26 August 2019

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 3 ദിവസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

കാഞ്ഞങ്ങാട്: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരണപ്പെട്ടു. പാണത്തൂര്‍ ഓണിയിലെ മുരളി-പ്രസന്ന ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ വെച്ചാണ് സംഭവം. മൂന്നു ദിവസം മുമ്പാണ് പ്രസന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

രണ്ടു ദിവസം മുമ്പ് ജില്ലാ ആശുപത്രിയില്‍ ജനിച്ച കൊട്ടോടി വരളം ചീറ്റക്കാലിലെ രാജു-സിനി ദമ്പതികളുടെ കുഞ്ഞും തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയ ശേഷമായിരുന്നു മരണം.


SHARE THIS

Author:

0 التعليقات: