Thursday, 29 August 2019

പൈക്ക ഗ്രാമത്തിനു വെളിച്ചമേകി മൈത്രി സാംസ്‌ക്കാരിക വേദി

പൈക്ക: പൈക്ക ഗ്രാമത്തിനു കാഴ്ചയുടെ വെളിച്ചമേകി മൈത്രി സാംസ്‌ക്കാരിക വേദി 80 പേര്‍ക്ക് സൗജന്യമായി കണ്ണടകള്‍ നല്‍കി.
ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ചൂരിപ്പള്ളം കമ്മ്യുണിറ്റി ഹാളില്‍ വെച്ചു നടത്തിയ നേത്ര പരിശോധന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കാണ് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ആയിരം രൂപയോളം വിലവരുന്ന കണ്ണടകള്‍ സര്‍ക്കാര്‍ അനുവദിച്ചത്.

ബാലടുക്കയില്‍ വെച്ചു നടന്ന കണ്ണട വിതരണവും,നേത്ര ബോധവല്‍ക്കരണ പരിപാടിയും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു.
മൈത്രി സാംസ്‌ക്കാരിക വേദി പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.

ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ശാന്തകുമാരി, മെമ്പര്‍ സദാനന്ദന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി.അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്, ഒപ്ടമെട്രിസ്റ്റ് ശശികല, ബി.കെ.ബഷീര്‍ പൈക്ക,സി.രാധ, ബി.ചിത്രകുമാരി, ഹനീഫ് കരിങ്ങപ്പള്ളം, ബി.ഗംഗാധരന്‍, കെ.പി ഹമീദ്, ബഷീര്‍ മാഷ്, ബി.എ റസാഖ്, ബി. ഹസൈനാര്‍, ഐ.എസ്.ബി പൈക്ക, ഇബ്രാഹിം ബി.കെ, നിത്യന്‍ നെല്ലിത്തല, ശരീഫ് ബീട്ടിയട്ക്ക, സുഹ്റ കൊയര്‍ കൊച്ചി തുടങ്ങിയവര്‍ സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: