Wednesday, 7 August 2019

പെരിയ ഇരട്ടക്കൊല: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പതും, പത്തും, പതിനൊന്നും പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ഒമ്പതാം പ്രതി തന്നിത്തോട്ടെ എം മുരളി (36), പത്താം പ്രതി തന്നിത്തോട്ടെ ടി രഞ്ജിത്ത് (46), പതിനൊന്നാം പ്രതി പ്രദീപ് എന്ന കുട്ടന്‍ (42) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

നേരത്തെ കേസിലെ 12-ാം പ്രതി ആലക്കോട്ടെ ബി മണികണ്ഠന്‍, 13-ാം പ്രതി സി പി എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, 14-ാം പ്രതി ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.


SHARE THIS

Author:

0 التعليقات: