Saturday, 24 August 2019

പെര്‍മുദെ-ധര്‍മത്തട്ക്ക റോഡ് അപകടാവസ്ഥയില്‍; ഒരുവശം തകര്‍ന്ന് വീണു

ധര്‍മത്തട്ക്ക: പെര്‍മുദെ-ധര്‍മത്തട്ക്ക റോഡ് അപകടാവസ്ഥയില്‍. ബാളിഗെയില്‍ ഈ റോഡിന്റെ ഒരുവശം തകര്‍ന്നുവീണത് വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ശക്തമായി മഴവെള്ളം റോഡിലൂടെ മറിഞ്ഞാണ് റോഡിന്റെ ഒരുവശം തകര്‍ന്നുവീണത്.

മംഗലാപുരം, കാസര്‍കോട്, കുമ്പള, ഉപ്പള, ബന്തിയോട്, സീതാംഗോളി, പൈവളിഗെ ഭാഗങ്ങളില്‍നിന്ന് നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്ന ഈ റോഡില്‍ ബാക്കി ഭാഗം ഏത് സമയത്തും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. അപകടം നേരില്‍ കണ്ട നാട്ടുകാരില്‍ ചിലര്‍ റോഡിന്റെ ഒരു വശം അടച്ചുവെച്ചിരിക്കുകയാണ്. റോഡിന്റെ അടിവശത്തുള്ള സിമന്റ് പൈപ്പിന്റെ അകത്ത് ചപ്പുചവറുകളും പാറക്കല്ലുകളും കുടുങ്ങി റോഡിന്റെ മുകളിലൂടെ ശക്തമായി മഴവെള്ളം ഒഴുകിയാണ് അപകടമുണ്ടായത്. പഴയ റോഡില്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമുണ്ടായിരുന്നു പുതിയ റോഡ് നിര്‍മാണ സമയത്ത് സിമന്റ് പൈപ്പ് സ്ഥാപിച്ചതാണ് റോഡ് തകരാന്‍ കാരണം.


SHARE THIS

Author:

0 التعليقات: