Saturday, 3 August 2019

ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നാലാം ഉറൂസ് മുബാറക് 22 മുതല്‍ തുടങ്ങും

മഞ്ചേശ്വരം : മള്ഹര്‍ സ്ഥാപനങ്ങളുടെ ശില്‍പ്പിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ നാലാമത് ഉറൂസ് മുബാറക്ക് ഈമാസം 22 മുതല്‍ 25 വരെ മഞ്ചേശ്വരം മള്ഹര്‍ അല്‍ ബുഖാരി കോമ്പൗണ്ടില്‍ നടക്കും. 

22ന് വ്യാഴം വൈകിട്ട് 4 മണിക്ക്  മഖാം സിയാറത്തോടെ ഉറൂസ് പരിപാടികള്‍ക്ക് തുടക്കമാവും. സിയാറത്തിന് സയ്യിദ് അത്വാഉള്ളാ തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കും. 5 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് സ്വാലിഹ് സഅ്ദി തളിപ്പറമ്പ് പതാക ഉയര്‍ത്തും. രാത്രി 7 മണിക്ക് നക്കുന്ന ഉറൂസ് മുബാറക് ഉദ്ഘാടന സെഷന്‍ സയ്യിദ് ഹാമിദ് ഇമ്പച്ചിക്കോയ അല്‍ ബുഖാരി കൊയിലാണ്ടി പ്രാര്‍ത്ഥന നടത്തും. 
മള്ഹര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ബുര്‍ദ്ദ മജ്ലിസിന് സയ്യിദ് ത്വാഹാ തങ്ങള്‍ പൂക്കട്ടൂര്‍, ഹാഫിസ് സ്വാദിഖലി ഫാളിലി ഗൂഡല്ലൂര്‍ നേതൃത്വം നല്‍കും. സ്വലാത്ത് മജ്ലിസിനും കൂട്ടൂപ്രാര്‍ത്ഥനക്കും മള്ഹര്‍ വൈസ്ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

23ന് വെള്ളി വൈകിട്ട്  7 മണിക്ക് നടക്കുന്ന ജല്‍സത്തുല്‍ മഹബ്ബ പരിപാടിയില്‍ സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി പ്രാരംഭ പ്രാര്‍ത്ഥന നടത്തും.  എസ് വൈ എസ് ജില്ലാ പ്രിസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍  ബേക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍  ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

24ന് ശനി വൈകുന്നേരം 7 മണിക്ക് ജല്‍സത്തുസ്വീഹ നടക്കും. സയ്യിദ് അഷ്റഫ് അസ്സഖാഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കരയുടെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി കല്ലകട്ട  ഉദ്ഘാടനം ചെയ്യും. ഹാഫിസ് മശ്ഹൂദ് സഖാഫി ഗൂഡല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ  അല്‍ ബുഖാരി തങ്ങള്‍ ബായാര്‍  സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 

25ന് ഞായര്‍ സമാപന ദിവസം രാവിലെ 10 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസിന്  സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ജമലുല്ലൈലി കാജൂര്‍, സയ്യിദ് കെ.എസ് ശമീം തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 11 മണിക്ക് നടക്കുന്ന തിദ്കാര്‍ സംഗമത്തില്‍ ഹംസക്കോയ ബാഖവി അല്‍ കാമിലി കടലുണ്ടി പ്രഭാഷണം നടത്തും. 12 മണിക്ക് നടക്കുന്ന തഹ്ലീലിനും പ്രാര്‍ത്ഥന മജ്ലിസിനും സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ മശ്ഹൂര്‍ തലക്കി നേതൃത്വം നല്‍കും. 

ഉച്ചക്ക് ശേഷം നടക്കു ശൈഖുനായുടെ മൗലിദിന് സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഹൈദ്രോസി കില്ലൂര്‍ നേതൃത്വം നല്‍കും. മന്ന് മണിക്ക് നടക്കുന്ന ഹദായ സംഗമത്തിന് സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. 4.30ന് നടക്കുന്ന ഖത്തം ദൂആ മജ്ലിസിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും.

വൈകിട്ട് 7 മണിക്ക് നടക്കുന്ന നിഹായ സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാരംഭ പ്രാര്‍ഥന നടത്തും. മളഹര്‍ ചെയര്‍മാന്‍  സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി കടലുണ്ടിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള സുന്നീ ജംഇയ്യിത്തുല്‍ ഉലമ ഉപാദ്ധ്യക്ഷന്‍ താജുശ്ശരീഅ എം. അലികുഞ്ഞി ഉസ്താദ് ശിറിയ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തും. സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സംബന്ധിക്കും. 

പത്ര സമ്മേളനത്തില്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദ് അല്‍ ബുഖാരി,
ഹസന്‍ കുഞ്ഞി മള്ഹര്‍, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍,സിദ്ദീഖ് സഅദി തൗഡുഗോളി, ഇബ്റാഹീം ഖലീല്‍ അഹ്സനി സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: