Friday, 16 August 2019

ഖാസി ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അനുസ്മരണ സംഗമം വെള്ളിയാഴ്ച കോളിയൂര്‍ പദവില്‍

മഞ്ചേശ്വരം: ഈ മാസം 22 മുതല്‍ 25 വരെ മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ നടക്കുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് മുബാറക് പ്രചരണ ഭാഗമായി  എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക്  കോളിയൂര്‍ പദവി ല്‍ വിപുലമായ അനുസ്മരണ സംഗമം നടക്കും. 

എസ് വൈ എസ് സോണ്‍ പ്രസിഡന്റ് മുഹമ്മദ് സ്ഖാഫി തോക്കെയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅ്ദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.ഹുസൈ സഅദി കെ.സി റോഡ്  മുഖ്യ പ്രഭാഷണം നടത്തും. 

സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍  മൂസല്‍ മദനി അല്‍ ബിഷാറ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കോളിയൂര്‍, സകരിയ്യ ഫൈസി മുഹ്യദ്ധീന്‍ സഖാഫി ബൊള്‍മാര്‍ ഹമീദ് മദനി മച്ചംമ്പാടി അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, നിയാസ് സഖാഫി ആനക്കല്ല്   നൗഷാദ് മുസ്ലിയാര്‍  അബ്ദുല്ലാഹി പള്ളി കുഞ്ഞി ഹാജി  ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഹസന്‍ സഅദി മള്ഹര്‍ അസീസ് സഖാഫി മച്ചംമ്പാടി റഫീഖ് ലത്തീഫി  ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി അബ്ദുറഹ്മാന്‍ സഖാഫി ബഷീര്‍ മുന്നിപ്പാടി സിദ്ധീഖ് പി.കെ സിദ്ധിഖ് കോളിയൂര്‍ അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: