Saturday, 24 August 2019

പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ഫൈനലില്‍


bwf world championships 2019 pv sindhu into finalsബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍. വനിതാവിഭാഗം സെമിയില്‍ നാലാം സീഡായ ചൈനയുടെ ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് അഞ്ചാം സീഡായ സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-7, 21-14.

തികച്ചും ഏകപക്ഷീയമായ പോരാട്ടത്തിലൂടെയാണ് സിന്ധു ചെന്‍ യു ഫെയിയെ കീഴടക്കിയത്. ആദ്യ ഗെയിമില്‍ തികച്ചും നിഷ്പ്രഭയായ ചെന്‍ രണ്ടാം ഗെയിമില്‍ പൊരുതിയെങ്കിലും വിജയിക്കാനായില്ല.

പിവി സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത് മൂന്നാം തവണയാണ് ഫൈനലില്‍ എത്തുന്നത്. 2017ലും 2018ലും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.


SHARE THIS

Author:

0 التعليقات: