Tuesday, 27 August 2019

റിയാസ് മൗലവി വധക്കേസ്, അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിച്ചു

കാസറഗോഡ് : പ്രമാദമായ റിയാസ് മൗലവി വധക്കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പുനരാരംഭിച്ചു. 

അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി. പി.കെ. സുധാകരനെയാണ് തിങ്കളാഴ്ച വിസ്തരിച്ചത്. 
മുന്‍ ഡി വൈ എസ് പി. പി സുകുമാരന്‍, സി.ഐമാരായ സിബി തോമസ്, സി.എ അബ്ദുര്‍റഹീം, എസ് ഐ. അജിത്കുമാര്‍, ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആല്‍ഫ മമ്മായി എന്നിവരില്‍നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു.

2017 മാര്‍ച്ച് 20ന് രാത്രിയിലായിരുന്നു പഴയ ചൂരിയിലെ മദ്‌റസാധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവി പള്ളിയോടനുബന്ധിച്ചുള്ള താമസ സ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടത്.

കേളുഗുെൈഡ്ഡയിലെ അഖിലേഷ് എന്ന അഖില്‍ (25), അജേഷ് എന്ന അപ്പു (20), വിപിന്‍ (20) എന്നിവരാണ് കേസിലെ പ്രതികള്‍. കാസര്‍കോട് പോലീസ് ആദ്യം അന്വേഷിച്ച കേസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

പബ്ലിക് പ്രോസിക്യൂട്ടര്‍ എം. അശോകനാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്. കേസില്‍ 100 സാക്ഷികളുണ്ട്. 


SHARE THIS

Author:

0 التعليقات: