Saturday, 31 August 2019

'മുല്‍തഖ അസ്സആദ -19' പ്രഖ്യാപന സമ്മേളനങ്ങള്‍ക്ക് അല്‍ കോബാറില്‍ തുടക്കം

ദമ്മാം: ദേളി ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ജൂബിലി സമ്മേളത്തിന്റെ മുന്നോടിയായി ദമ്മാമില്‍ സംഘടിപ്പിക്കുന്ന 'മുല്‍തഖ അസ്സആദ -19'(ഗ്രാന്റ് ഫാമിലി മീറ്റ്) പ്രഖ്യാപന സമ്മേളനങ്ങള്‍ക്ക് അല്‍കോബാറില്‍  തുടക്കമായി .

അല്‍കോബാര്‍ ഐ.സി.എഫ് ഹാളില്‍ നടന്ന പരിപാടി   ICF ചീഫ്  സഅദ് അമാനി ഉത്ഘാടനം ചെയ്തു .ഗോള്‍ഡന്‍ ജൂബിലി സമിതി  ചെയര്‍മാന്‍ വാഴവറ്റ സൈനുദീന്‍ മുസ്ലിയാര്‍  അധ്യക്ഷത  വഹിച്ചു. സയ്യിദ് ശറഫുദ്ധീന്‍ സഅദി അല്‍ മുഖൈബിലി (മുളവൂര്‍ തങ്ങള്‍) മുഖ്യ പ്രഭാഷണം  നടത്തി .ലത്തീഫ് പള്ളത്തടക്ക  വിഷയാവതരണം  നടത്തി.


അഷ്റഫ് തോട്ടട അബ്ദുല്ല ഫൈസി  മൊഗ്രാല്‍ ,സുബൈര്‍ സഖാഫി (ഐ.സി.എഫ് ),മുഹമ്മദലി പാപ്പിനിശ്ശേരി (യാസീന്‍ ഉംറ ),ഉമര്‍ സഖാഫി (RSC ),അബ്ദുല്‍ റസാഖ് സഖാഫി (KCF ),മുഹമ്മദ് വിട്ടല്‍ (DKSC ),റഫീഖ് ജാല്‍സൂര്‍ (അന്‍സാര്‍ യതീം ഖാന )അബൂബക്കര്‍ ഫൈസി,യൂസുഫ് സഅദി അയ്യങ്കേരി,മൂസ സുഹ്രി  തുടങ്ങിയവര്‍ വിവിധ സംഘടനകളെയും സ്ഥാപങ്ങളെയും പ്രധിനിധീകരിച് പ്രസംഗിച്ചു .മുഹമ്മദ് സഅദി ആദൂര്‍ സ്വാഗതവും അഷ്റഫ് കോട്ടക്കുന്ന് നന്ദിയും  പറഞ്ഞു.

സെപ്റ്റംബര്‍ 5 ന് ദമ്മാമിലും ,6ന് ജുബൈലിലും പ്രഖ്യാപന  സമ്മേളനങ്ങള്‍ നടക്കും.

SHARE THIS

Author:

0 التعليقات: