Thursday, 1 August 2019

മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ എളിമയോടെ സംവദിച്ച പണ്ഡിതന്‍ :ദമ്മാം അനുസ്മരണ സംഗമം

ദമ്മാം: കഴിഞ്ഞദിവസം വിടപറഞ്ഞ സമസ്ത കേന്ദ്ര മുശാവറ  അംഗവും കര്‍ണാടക-മഞ്ഞനാടി അല്‍ മദീന ശില്പിയുമായിരുന്ന ഷറഫുല്‍  ഉലമ അബ്ബാസ് മുസ്ലിയാര്‍ ആദര്‍ശരംഗത്ത് വിട്ട് വീഴ്ചയില്ലാതെ സമൂഹത്തോട് എളിമയോടെ സംവദിച്ച പണ്ഡിതനായിരുന്നുവെന്ന് ദമ്മാമില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. 

മത -ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് കര്‍ണാടകയുടെ  ഭൂപടത്തില്‍ പുതിയൊരു അദ്ധ്യായം തുന്നിച്ചേര്‍ക്കാനായി. 25 വര്‍ഷത്തിനുള്ളില്‍ 25 ഏക്കറില്‍ 25 ലേറെ സഥാപനങ്ങളുമായി മുന്നേറുന്ന അല്‍ -മദീന ഇസലാമിക് കോംപ്ലെസ്സ് എന്ന മത -ഭൗതിക വിജ്ഞാന കേന്ദ്രം അബ്ബാസ് ഉസ്താദിന്റെ കര്‍മ്മ ഫലമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. 

ദമ്മാം ഹോളിഡേയ്സ് ഹോട്ടലില്‍ അല്‍-മദീന സൗദി  നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.സി.എഫ്  നാഷണല്‍ പ്രസിഡന്റ് ബൈത്താര്‍ യൂസുഫ്  സഖാഫി ഉത്ഘാടനം ചെയ്തു.നാഷണല്‍ പ്രസിഡന്റ എന്‍ .എസ് അബ്ദുല്ല ഹാജി അധ്യക്ഷത  വഹിച്ചു.വി.പി അബ്ദുല്ല ഫൈസി മൊഗ്രാല്‍  പ്രാര്‍ത്ഥന നടത്തി. സൈനുല്‍ ആബിദീന്‍ സുഹ്രി കൊടഗ് മുഖ്യപ്രഭാഷണം നടത്തി. 

ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ ഓര്‍ഗനൈസര്‍ സൈദ് സഖാഫി, അല്‍ -മദീനാ ദമ്മാം കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്ലിയാര്‍,ഇഖ്ബാല്‍ കൈരങ്ങള പ്രസംഗിച്ചു. റൈസ്‌കോ അബൂബക്കര്‍  ഹാജി,ഉസ്മാന്‍  മഞ്ഞനാടി , ബഷീര്‍ തൊട്ടാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സയ്യിദ്  സ്വഫ്വാന്‍  തങ്ങള്‍  സമാപന  പ്രാര്‍ത്ഥന നടത്തി.ഇഖ്ബാല്‍ മള്ളൂര്‍ സ്വാഗതവും ഹൈദരലി നഈമി  നന്ദിയും  പറഞ്ഞു. 




SHARE THIS

Author:

0 التعليقات: