Friday, 9 August 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; സമ്പൂര്‍ണ്ണ ജില്ലാ സഅദി സംഗമം ശനിയാഴ്ച സഅദിയ്യയില്‍

കാസര്‍കോട്:ജാമിഅ സഅദിയ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി 'നമ്മുക്ക് സജ്ജരാവാം നമ്മുടെ സഅദിയക്കായി ' എന്ന ശീര്‍ഷകത്തില്‍ സഅദിയ ശരീഅത്ത് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്പൂര്‍ണ ജില്ലാ സഅദി സംഗമം ശനിയാഴ്ച ശരീഅത്ത് കോളേജ് മുത്വവ്വല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 

ജില്ലയിലെ ഒന്‍പത് സോണുകളില്‍ നിന്നായി മുന്നൂറില്‍ പരം സഅദി പണ്ഡിതന്മാര്‍ സംബന്ധിക്കും രാവിലെ 10  മണിക്ക് നടക്കുന്ന ശൈഖുനാ നൂറുല്‍ ഉലമയുടെ മഖ്ബറ സിയാറത്തോടെ സംഗമത്തിന് തുടക്കമാവും.                ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദി ദേലംപാടി  അദ്ധ്യക്ഷം വഹിക്കും. ജാമിഅ സഅദിയ പ്രസിഡന്റ് സയ്യിദ്  കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യും. സഅദിയ പി.ആര്‍.ഒ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഗോള്‍ഡന്‍ ജൂബിലി പദ്ധതി അവതരിപ്പിക്കും.

 തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഹുസൈന്‍ സഅദി കെ.സി.റോഡ്, മൊയ്തു സഅദി ചേരൂര്‍,അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില,
കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി,അബ്ദുല്‍ കരീം സഅദി എണിയാടി,
പാറപ്പള്ളി ഇസ്മായില്‍ സഅദി,മുഗു ഇബ്രാഹിം സഅദി,അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, അഷ്റഫ് സഅദി ആരിക്കാടി,ഹസന്‍ സഅദി മള്ഹര്‍, അഹ്മദ് സഅദി ചെങ്കള, നൗഫല്‍ സഅദി ഉദിനൂര്‍,ബഷീര്‍ സഅദി ചെറൂണി,മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് നേതൃത്വം നല്‍കും സമാപന ദുആ മജ്‌ലിസിന്  മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും.


SHARE THIS

Author:

0 التعليقات: