Monday, 26 August 2019

മുള്ളേരിയ്യ സോണ്‍ സഅദിയ്യ റീച്ച് ബുധനാഴ്ച

മുള്ളേരിയ്യ: ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെഭാഗമായി സഅദിയ്യ റീച്ച് ബഹുജന കന്‍വേഷന്‍ ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് അഹ്ദലിയ്യ സെന്ററില്‍ നടക്കും.സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം തങ്ങള്‍ അധ്യക്ഷത വഹിക്കും.

സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, അല്‍ അഹ്ദല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ അസ്സഖാഫ് മഞ്ഞംപാറ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി വിശവതരണം നടത്തും. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, റഫീഖ് സഅദി ദേലംപാടി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. 

സയ്യിദ് മുത്തു തങ്ങള്‍ അസ്സഖാഫ് മഞംപാറ,സയ്യിദ് അബ്ദുല്ലാഹ് അസ്സഖാഫ് ഇമ്പിച്ചി തങ്ങള്‍ ഖലില്‍ സ്വലാഹ് എന്നിവര്‍ ആശിര്‍വദിക്കും.

അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, ഖാസിം നഈമി കിന്നിംങ്കാര്‍, പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട്, ഉമര്‍ സഖാഫി മയ്യളം, ഹനീഫ് സഅദി പള്ളത്തൂര്‍, അബ്ദുല്ല പൊവ്വല്‍, ഇല്ല്യാസ് കൊറ്റുമ്പ, മൂസ സഖാഫി മാതാപുരം, സൂഫി മദനി കൊമ്പോട്, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം,ഹമീദ് ഹാജി പള്ളത്തൂര്‍, കരിം ജൗഹരി ഗാളിമുഖം,
റഹിം സഅദി പരപ്പ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ സ്വാഗതവും ജാഫര്‍ സഅദി പള്ളത്തൂര്‍ നന്ദിയും പറയും.



SHARE THIS

Author:

0 التعليقات: