Monday, 5 August 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി കര്‍ണാടക ലീഡേഴ്സ് അസംബ്ലി 7 ന്

ദേളി: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കര്‍ണാടക സുന്നി സാരഥികള്‍ സംബന്ധിക്കുന്ന സാദരം സഅദിയ്യ ലീഡേഴ്സ് അസംബ്ലി ആഗസ്റ്റ് 7ന് ദേളി സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.

രാവിലെ 10 മണിക്ക് സഅദിയ്യ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടി പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി ഉജിര, സയ്യിദ് സി ടി എം ഉമര്‍ സഖാഫ് തങ്ങള്‍, സയ്യിദ്  മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രസംഗിക്കും. 

അബ്ദുല്ലത്തീഫ് സഅദി പഴശ്ശി വിഷയാവതരണവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഗോള്‍ഡന്‍ ജൂബിലി പദ്ധതികളും അവതരിപ്പിക്കും. അബ്ദുല്‍ റഷീദ് സൈനി, എസ് പി ഹംസ സഖാഫി, ശാഫി സഅദി ബാംഗ്ലൂര്‍, അഹമ്മദ് സഖാഫി കാശിപ്പട്ടണം, കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ജി എം കാമില്‍ സഖാഫി, പി എം ഉസ്മാന്‍ സഅദി, അബ്ദുല്‍ റഹ്മാന്‍ മദനി ജപ്പു, അഷ്റഫ് സഅദി മല്ലൂര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: