Thursday, 1 August 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; ആവേശം വിതറി കാസര്‍കോട്, കണ്ണൂര്‍ ജില്ലാ നേതൃസംഗമങ്ങള്‍

ദേളി: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുഖ്യസംഘാടനം വഹിക്കുന്ന ജില്ലാ സുന്നിസംഘ കുടുംബത്തിന്റെ നേത്യസംഗമങ്ങള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആവേശകരമായി. ജൂബിലിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സോണ്‍ തല സമിതികളുടെ അഡ്‌നോക്ക്  കമ്മറ്റികള്‍ സംഗമങ്ങളില്‍ പ്രഖ്യാപിച്ചു. 

വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലകളില്‍ സഅദിയ്യ നടപ്പിലാക്കുന്ന ബൃഹത്തായ കര്‍മ പദ്ധതികളുടെ വിജയത്തിന് കേരളമുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ സുന്നി സംഘടനകളുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കാന്‍ തീരുമാനമായി.

കണ്ണൂര്‍ ജില്ലാ സംഗമം അബ്‌റാര്‍ കോപ്ലക്‌സില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അലിക്കുഞ്ഞി ദാരിമിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെപി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് പി എസ്ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി വിഷയാവതരണം നടത്തി. എം കെ ഹാമിദ് ചൊവ്വ, കെഎം അബ്ദുല്ലകുട്ടി ബാഖവി, കെ അബ്ദുല്‍ റഷീദ് നരിക്കോട്, കെപി കമാലുദ്ധീന്‍ മൗലവി, ഫിര്‍ദൗസ് സഖാഫി, എം അബ്ദുര്‍റഹ്മാന്‍ കല്ലായി, അബ്ദുര്‍ റസാഖ് സഅദി, ഫാസില്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി എ അലി മൊഗ്രാല്‍ സ്വാഗതവും മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.

ഗോള്‍ഡന്‍ ജൂബിലി കണ്ണൂര്‍ ജില്ലാ പ്രചരണ അഡ്‌നോക്ക് കമ്മിറ്റി ഭാരവാഹികളായി പി കെ അലിക്കുഞ്ഞി ദാരിമി (ചെയര്‍മാന്‍), പിടിപി മര്‍സൂഖ് സഅദി (കണ്‍വീനര്‍), കെഎം അബ്ദുല്ലകുട്ടി ബാഖവി (കോ.ഓഡിനേറ്റര്‍), പി വി അബ്ദുല്‍ ഹഖീം സഅദി, കെ പി കമാലുദ്ധീന്‍ മൗലവി, ഫിര്‍ദൗസ് സഖാഫി, എം അബ്ദുര്‍റഹ്മാന്‍ കല്ലായി എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. 

കാസര്‍ഗോഡ് ജില്ലാ സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം പൂക്കിഞ്ഞി തങ്ങള്‍ കല്ലകട്ടയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എ ബി മൊയ്തു സഅദി ചേരുര്‍, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ബഷീര്‍ പുളിക്കൂര്‍, ജമാല്‍ സഖാഫി ആദുര്‍, മൂസ സഖാഫി കളത്തൂര്‍, സിദ്ധീഖ് സഖാഫി ആവളം, അബ്ദുല്‍ഹഖീം ഹാജി കളനാട്് ഇത്തിഹാദ് മുഹമ്മദ് ഹാജി, സ്വാദിഖ് ആവളം, ഷക്കീര്‍ പെട്ടിക്കുണ്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ജില്ലാ കോ.ഓഡിനേറ്റര്‍മാരായി കൊല്ലമ്പാടി അബ്ദുല്‍ കാദര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ജഅ്ഫര്‍ സ്വാദിഖ് ആവളം എന്നിവരെ തെരഞ്ഞെടുത്തു. സുലൈമാന്‍ കരിവള്ളൂര്‍ സ്വാഗതവും അഷ്‌റഫ് സഅദി ആരിക്കാടി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: