Saturday, 31 August 2019

സഅദിയ റീച്ച് ഉദുമ സോണ്‍ സംഗമം ഞായറാഴ്ച

ഉദുമ: ഡിസംബര്‍ 27,28,29 എന്നീ  തിയ്യതികളില്‍ നടക്കുന്ന  ജാമിഅ സഅദിയ്യ  അറബിയ്യ  സമ്മേളന പ്രച്ചരണാര്‍ത്ഥം ഉദുമ സോണ്‍ സംഘടിപ്പിക്കുന്ന ബഹുജന കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 1 ഞായര്‍ ഉച്ചക്ക് 2:30 മണിക്ക് കുറ്റിക്കോല്‍ സഫാ സ്‌കൂളില്‍ നടക്കും. സയ്യിദ് സലീം തങ്ങള്‍ അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ബേക്കല്‍ സയ്യിദ് കെ പി എസ് തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം  ഉദ്ഘാടനം ചെയ്യും. 
കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി വിഷയാവതരണവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി മുഖ്യപ്രഭാഷണവും നടത്തും. 

സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ ആലംപാടി, അഹ്മദ് മുസ്ലിയാര്‍ കുണിയ, അബ്ദുല്‍ കരീം സഅദി ഏണിയാടി, ജമാല്‍ സഖാഫി ആദൂര്‍, അബ്ദുറഹ്മാന്‍ സഅദി, അഷ്‌റഫ് സഖാഫി തലേക്കുന്ന്, സത്താര്‍ മദനി, ഫാറൂഖ് സഖാഫി എരോല്‍, മുനീര്‍ സഖാഫി മാണിമൂല, സയ്യിദ് അഷ്‌കര്‍ അലി തങ്ങള്‍ ചട്ടഞ്ചാല്‍, എന്‍ എ മുഹമ്മദ് കുഞ്ഞി കുറ്റിക്കോല്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. സമാപന പ്രാര്‍ത്ഥനക്ക് ആദൂര്‍ സയ്യിദ് ജലാലുദ്ദീന്‍  തങ്ങള്‍ നേതൃത്വം നല്‍കും


SHARE THIS

Author:

0 التعليقات: