Thursday, 29 August 2019

മോദി സ്തുതി: ശശി തരൂരിനെതിരെ തുടര്‍ നടപടി ഇല്ല; വിവാദം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ തുടര്‍ നടപടി ഇല്ല. വിവാദം അവസാനിപ്പിക്കാന്‍ കെപിസിസി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി . തരൂരിന്റെ വിശദീകരണം അംഗീകരിക്കുന്നുവെന്ന് കെപിസിസി അറിയിച്ചു. പ്രശ്‌നത്തില്‍ കൂടുതല്‍ പ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിവാദം തുടരുന്നത് എതിരാളികള്‍ ആയുധമാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. വിവാദ പ്രസ്താവനയെ തുടര്‍ന്ന് നേതാക്കള്‍ പരസ്യമായി തന്നെ തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. പക്ഷേ തരൂര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

തരൂരിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും കെ മുരളീധരനും രംഗത്തെത്തിയിരുന്നു. മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ലെന്ന ജയറാം രമേശിന്റെയും അഭിഷേക് സിംഗ്‌വിയുടെയും നിലപാടിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രസ്താവന.


SHARE THIS

Author:

0 التعليقات: