Tuesday, 6 August 2019

എസ് എസ് എഫ് ബന്തിയോട് സെക്ടര്‍ സാഹിത്യോത്സവ്: ശിറിയ കുന്നില്‍ യൂനിറ്റ് ജേതാക്കള്‍

ന്തിയോട് : എസ് എസ് എഫ്  ബന്തിയോട്  സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. രാവിലെ നടന്ന ഉദ്ഘാടന സംഗമത്തില്‍  എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാഫര്‍ സാദിഖ് ആവളം പ്രഭാഷണം നടത്തി. സമാപന സംഗമം സിദ്ദീഖ് സഖാഫി ബായാര്‍ ഉദ്ഘാടനം ചെയ്തു. 395 പോയിന്റ് നേടിയ ഷിറിയ കുന്നില്‍ യൂനിറ്റ് ജേതാക്കളായി. 

കലാപ്രതിഭയായി  ഷിറിയ കുന്നില്‍ യൂനിറ്റിലെ മുസമിലിനെ തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കുള്ള ട്രോഫി ഷാഫി സഅദി ഷിറിയ, അബൂബക്കര്‍ ഖുവൈത് എന്നിവര്‍ സമ്മാനിച്ചു. മുട്ടം,അടുക്ക എന്നീ യൂണിറ്റ്കള്‍ 2, 3 സ്ഥാനം നേടി.

2020ലെ സെക്ടര്‍ സാാഹിത്യോത്സവ് കുബനൂര്‍ യൂണിറ്റ്ല്‍ നടക്കും


SHARE THIS

Author:

0 التعليقات: