Monday, 5 August 2019

കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ്; സ്വാഗത സംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടപ്പുറം: ആഗസ്റ്റ് 24, 25 ശനി, ഞായര്‍ ദിവസങ്ങളിലായി കോട്ടപ്പുറം ആനച്ചാല്‍ നുസ്രത്തുല്‍ ഇസ്ലമില്‍ വെച്ച് നടക്കുന്ന എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവിന്റെ സ്വാഗത സംഘ ഓഫീസ് എസ് വൈ എസ്  സോണ്‍ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ജഫാര്‍ സ്വാദിഖ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗത സംഘ ചെയര്‍മാന്‍ അഷ്റഫ് അശ്റഫി അധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ഞങ്ങാട് സോണ്‍ മുസ്ലിം ജമാഅത് വൈസ് പ്രസിഡന്റ് മടികൈ അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. 

എസ്.വൈ.എസ് നീലേശ്വരം സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ മാസ്റ്റര്‍, അബ്ദുല്‍ റസാഖ് പുഴക്കര, മമ്മു ഹാജി കോട്ടപ്പുറം എന്നിവര്‍ സംസാരിച്ചു. എസ്.വൈ.എസ് സോണ്‍ ജനറല്‍ സെക്രട്ടറി സത്താര്‍ പഴയ കടപ്പുറം, എസ്.എസ്.എഫ്  കാഞ്ഞങ്ങാട് ഡിവിഷന്‍ പ്രസിഡന്റ് സകരിയ അഹ്‌സനി ബാവനഗര്‍, ഇസ്ഹാഖ് കോട്ടപ്പുറം, മൊയ്തു ഹാജി കോട്ടപ്പുറം, ഹനീഫ മുസ്ലിയാര്‍ നീലേശ്വരം,  അസീസ് പഴയകടപ്പുറം, കാഞ്ഞങ്ങാട് ഡിവിഷന്‍ സെക്രട്ടറിമാരായ സിറാജ് ഹിമമി സഖാഫി, അഷ്റഫ് കൊളവയല്‍, മര്‍ശദ് ഫാളിലി, ബാസിത് കൊളവയല്‍ എന്നിവര്‍ സംബന്ധിച്ചു. 

സ്വാഗതസംഘ കണ്‍വീനര്‍ റാശിദ് ഹിമമി സഖാഫി സ്വാഗതവും എസ് എസ് എഫ്  ഡിവിഷന്‍ ജനറല്‍ സെക്രട്ടറി റിയാസ് പഴയ കടപ്പുറം നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: