Wednesday, 28 August 2019

എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ്; അനുഗ്രഹം തേടി 33 കേന്ദ്രങ്ങളില്‍ വസീല

കാസര്‍കോട്: സെപ്തംബര്‍ 7,8 തീയ്യതികളില്‍ തൃക്കരിപ്പൂര്‍ മുജമ്മഇല്‍ വെച്ച് നടക്കുന്ന എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന്റെ മുന്നോടിയായി മഖ്ബറകളില്‍ സിയാറത്ത് സംഘടിപ്പിക്കും. 

ഉള്ളാളം, മള്ഹര്‍, പൊയ്യത്ത്‌ബൈല്‍, ഉദ്യാവരം, മഞ്ഞനാടി, പൊസോട്ട്, ഇച്ചിലംങ്കോട്, പച്ചമ്പളം, നെല്ലിക്കുന്ന്, മാലിക്ക്ദീനാര്‍, മുഹിമ്മാത്ത്, കുമ്പള ടൗണ്‍, കുമ്പോല്‍, പേരാല്‍ കണ്ണൂര്‍, പിലാങ്കട്ട, പെരഡാല, ആദൂര്‍ മഖാം, പുതിയ വളപ്പ്, ബാവിക്കര, സഅദിയ്യ, കോട്ടിക്കുളം ഖാദിരി, ഏണിയാടി, മരുതടുക്കം, അതിഞ്ഞാല്‍, പഴയ കടപ്പുറം, സി ഉസ്താദ്, ബീരിച്ചേരി, മുത്തുപ്പാറ, ചെറുവത്തൂര്‍, താജുല്‍ ഉലമ എന്നീ മഖാമുകളിലാണ് വസീല സംഘടിപ്പിക്കുന്നത്.

വസീലയുടെ ഉദ്ഘാടനം എരുമാട് സൂഫി ശഹീദ് മഖാം സിയാറത്തോടെ തുടക്കം കുറിച്ചു.

എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി.

ശക്കീര്‍ എം ടി പി, ഫാറൂഖ് പോസോട്ട്, നംഷാദ് ബേക്കൂര്‍, റഷീദ് സഅദി, ശംഷീര്‍ സൈനി, സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: