Friday, 30 August 2019

എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ്; ഒമ്പത് കേന്ദ്രങ്ങളില്‍ മുട്ടിപ്പാട്ട് ഞായറാഴ്ച

കാസര്‍കോട്: സെപ്തംബര്‍ 7,8 തീയ്യതികളില്‍ തൃക്കരിപ്പൂര്‍ വെച്ച് നടക്കുന്ന എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ് വിളംഭംരം ചെയ്ത് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ മുട്ടിപാട്ട് നടക്കും.

കലകളുടെ തനിമയും സൗന്ദര്യവും ചോര്‍ന്ന് പോകാതെ തനത് ശൈലിയില്‍ ആവിഷ്‌കരിക്കുന്ന സാഹിത്യോത്സവിന്റെ പ്രചരാണാര്‍ത്ഥം വിത്യസ്ത ഇന പരിപാടികളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

സാഹിത്യോത്സവ് പ്രചരണാര്‍ത്ഥം തൃക്കരിപ്പൂര്‍ ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പാട്ടു വണ്ടി ഞായറാഴ്ച പെരുമ്പട്ടയില്‍ സമാപിക്കും.

മഞ്ചേശ്വരം, ഉപ്പള, കുമ്പള, ബദിയഡുക്ക, കാസര്‍കോട്, മുള്ളേരിയ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് മുട്ടിപ്പാട്ട് സംഘടിപ്പിക്കുന്നത്.


SHARE THIS

Author:

0 التعليقات: