Saturday, 31 August 2019

എസ് എസ് എഫ് കുമ്പള ഡിവിഷന്‍ വസീലയും മുട്ടിപ്പാട്ടും ഞായറാഴ്ച്ച

കുമ്പള: സെപ്തംബര്‍ 7,8 തിയതികളില്‍ തൃക്കരിപ്പൂര്‍ അല്‍ മുജമ്മഇല്‍ നടക്കുന്ന എസ് എസ് എസ് ജില്ലാ സാഹിത്യോത്സവിന്റെ പ്രചരണാര്‍ത്ഥം കുമ്പള ഡിവിഷന്‍ സംഘടിപ്പിക്കുന്ന വസീലയും മുട്ടിപ്പാട്ടും ഞായറാഴ്ച്ച നടക്കും.

ഞായറാഴിച്ച ഉച്ചക്ക് 2.30ന് പേരാല്‍ കണ്ണൂര്‍ സീതി വലിയുള്ളഹി മഖാം സിയാറത്തോടുകൂടി ആരംഭിക്കുന്ന 'വസീല' കുമ്പള, കുമ്പോല്‍ മഖാമുകള്‍ സിയാറത്ത് ചെയ്ത ശേഷം മുഹിമ്മാത്ത് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തോടെ സമാപിക്കും. സാദാത്തീങ്ങളും പണ്ഡിതന്‍മാരും സിയാറത്തിന് നേതൃത്വം നല്‍കും

രാത്രി ഏഴ് മണിക്ക് കുമ്പള ഡിവിഷനിലെ ആറ് സെക്ടറിലെ നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കുന്ന 'മുട്ടിപ്പാട്ട്' സീതാംഗോളി ടൗണില്‍ അരങ്ങേറും.

ഡിവിഷന്‍ നേതാക്കള്‍ നേതൃത്വം നല്‍കും.


SHARE THIS

Author:

0 التعليقات: