Thursday, 15 August 2019

എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 17, 18 ന് കട്ടത്തടുക്കയില്‍

കട്ടത്തടുക്ക: എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 17,18 തിയതികളില്‍ കട്ടത്തടുക്ക മര്‍ഹും റഫീഖ് സഅദി നഗറില്‍ അരങ്ങേറും.

ആഗസ്റ്റ് 17 ശനിയാഴിച്ച വൈകിട്ട് സ്വാഗത സംഘം ചെയര്‍മാന്‍ ഇബ്രാഹീം സഖാഫി കര്‍ന്നൂറിന്റെ അദ്ധ്യക്ഷതയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി എല്‍ ഹമീദ് സാഹിബ് ഉദ്ഘാടനം ചെയ്യും.
115 ഇനങ്ങളില്‍ 6 സെക്ടറുകളില്‍ നിന്നായി നാന്നൂറോളം പ്രതിഭകള്‍ മാറ്റുരക്കും.
18ന് വൈകിട്ട് പരിപാടിക്ക് തിരശീലവീഴും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് തുടങ്ങി സംഘ കുടുംബത്തിലെ സോണ്‍, ജില്ലാ ,സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: