Saturday, 3 August 2019

മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവിന്ന് ഇന്ന് കൊടി ഉയരും

മഞ്ചേശ്വരം: ഇരുപത്തി ആറാമത്  എസ് എസ് എഫ് ഡിവിഷന്‍ സാഹിത്യോത്സവിന് ശനിയാഴ്ച വൈകീട്ട് മൗന്റ നൂര്‍ പൊസോട്ടില്‍  കൊടി ഉയരും. 2 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ മഹമൂദ് ചുള്ളി പതാക ഉയര്‍ത്തുന്നതോടെ ചടങ്ങിന് ഔപചാരികമായി തുടക്കമാകും. 

മഞ്ചേശ്വരം അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ ദിനേശ് വി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും സയ്യിദ് മുനീര്‍ അല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. സ്വദഖതുല്ലാഹ് ഹിമമി പാപിലയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ അസീസ് ഗുഡ്ഡകേരി സ്വാഗതം പറയും.

  മൂസല്‍ മദനി അല്‍ ബിഷാറ ,മുഹമ്മദ് സഖാഫി തോക്കെ ,അബ്ദുല്‍ റ്ഹമാന്‍ സഖാഫി ചിപ്പാര്‍, പള്ളിക്കുഞ്ഞി ഹാജി ,ഹസൈനാര്‍ മിസ്ബാഹി ,യാഖൂബ് നഈമി ഗുഡ്ഡകേറി ,അസീസ് സഖാഫി മച്ചമ്പാടി ,നംഷാദ് ബേക്കൂര്‍ ,ഹനീഫ് മുസ്ലിയാര്‍ ,മൂസല്‍ മദനി ,സിദ്ദീഖ് പൂനെ ,നാസിര്‍ പൂനെ ,കെ എം ഹസൈനാര്‍ ,ഇല്യാസ് മന്ദ്രി ,അഡ്വ സയ്യദ് മുഈനുദ്ദീന്‍ അല്‍ ഹാദി തങ്ങള്‍ ,നാസിര്‍ പൊസോട്ട് ,മുഹമ്മദ് പൊയ്യത്തബയല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

തുടര്‍ന്ന് ഡിവിഷനില്‍ രണ്ട് ദിവസങ്ങളിലായ് നടക്കുന്ന സാഹിത്യ മത്സരത്തില്‍ ഏഴ് സെക്ടര്‍ നിന്നുള്ള  പ്രതിഭകള്‍ മാറ്റുരക്കുന്ന സര്‍ഗ മത്സരങ്ങള്‍ക്ക് തുടക്കമാകും. പത്ത്  വേദികളിലായി സബ് ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെകന്ററി, കാമ്പസ്, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ അഞ്ഞൂറിലധികം പ്രതിഭകള്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന 100ലധികം  ഇന മത്സരങ്ങളില്‍ മാറ്റുരക്കും.

തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി ജാഫര്‍ സാദിഖ് ആവളം അനുമോദന പ്രഭാഷണം നടത്തും .നിയാസ് സഖാഫിയുടെ അധ്യക്ഷതയില്‍ മുദ്ദസിര്‍ മഞ്ചേശ്വരം സ്വാഗതം പറയും . 

എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍മുഹമ്മദ് സഖാഫി പാത്തൂര്‍ , എസ് വൈ എസ് മഞ്ചേശ്വരം സോ സെക്രട്ടറി ഹൈദര്‍ സഖാഫി,  ഫിനാന്‍സ സെക്രട്ടറി അബദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍
എ കെ എം അഷ്റഫ് (യൂത്ത് ലീഗ് ),ഹര്‍ഷാദ് വര്‍ക്കാടി (കോണ്‍ഗ്രസ്), ജയാനന്ദ , യാദവ് ബഡാജെ ,എസ് എം ബഷീര്‍ (പി ഡി പി ),ഉമറുല്‍ ഫാറൂഖ് പൊസോട്ട് ,കെ ട്ടി മുഹമ്മദ് ഹാജി ,ഉസ്മാന്‍ ഹാജി ,സൈനുദ്ദീന്‍ ഹാജി , അബ്ദുല്‍ റഹ്മാന്‍ ഹാജി ,അബ്ദുല്ല ഹാജി കടമ്പാര്‍ ,ഹസ്സന്‍കുഞ്ഞി മള്ഹര്‍ ,മുഹമ്മദ് സഅദി ,ഹനീഫ് മദനി ,സിദ്ദീഖ് കുവൈത് ,ജംഷീദ് മുടിമാര്‍ ,അബ്ദുല്‍ ബാരി സഖാഫി ,കബീര്‍ ബെജ്ജ തുടങ്ങിയര്‍ സംബന്ധിക്കും 

ഇദംപ്രഥമായി അതിര്‍ത്തി ഗ്രാമത്തിലേക്ക് വിരുന്നെത്തുന്ന സര്‍ഗോത്സവത്തെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് സ്വാഗത സംഘത്തിന് കീഴില്‍ പൂര്‍ത്തിയായത്. 


SHARE THIS

Author:

0 التعليقات: