Friday, 30 August 2019

പ്രളയത്തില്‍ തകര്‍ന്ന വിദ്യാര്‍ത്ഥി സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി എസ് എസ് എഫ്

കാസര്‍കോട്: പ്രളയം തകര്‍ത്ത കൊടഗിലെ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിഞ്ഞ ദിനമായിരുന്നു ഇന്ന്.

പുസ്തകവും ബാഗും സര്‍വ്വതും മഴവെള്ള പാച്ചലില്‍ ഒലിച്ച് പോയപ്പോള്‍ കണ്ണീര്‍ വാര്‍ത്ത് തുടര്‍ പഠനത്തിന്‍ എന്ത് വഴിയെന്ന് നിനച്ചിരിക്കുമ്പോഴാണ് ആശ്വാസമായി എസ് എസ് എഫ് കാസര്‍കോട് ജില്ല കമ്മിറ്റിയുടെ വിദ്യഭ്യാസ കിറ്റ് എത്തുന്നത്.

കൊടക് ജില്ലയിലെ വീരാജ് പേട്ട താലൂക്കിലെ നെല്ലിയുദിക്കേരിയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലാ കമ്മിറ്റി സമാഹരിച്ച കിറ്റ് കൈമാറിയത്.
എസ് എസ് എഫ് കാസര്‍കോട് ജില്ല പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജനറല്‍ സെക്രെട്ടറി ശക്കീര്‍ എം ടി പി സെക്രെട്ടറിമാരായ ഫാറൂഖ് പോസോട്ട്, റഷീദ് സഅദി ,നംഷാദ് ബേക്കൂര്‍, ശംഷീര്‍ സൈനി, സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം തുടങ്ങിയവര്‍ എജ്യുസപ്പോര്‍ട്ട് കിറ്റ്
കര്‍ണാടക എസ് എസ് എഫ് നേതാക്കളായ
 സയ്യിദ് താഹിര്‍ സഅദി ബാഅലവി, സുബൈര്‍ സഅദി അല്‍ അഫ്‌ളലി, അലവി ഹാജി, ഖലീല്‍ഹിമമി, റഷീദ് നെല്ലുദുക്കേരി, റഫീഖ് നെല്ലുദുക്കേരി, മുസ്തഫ നെല്ലുദുക്കേരി, യൂസുഫ് സൈനി, സബാഹ് ഹിമമി തുടങ്ങിയവര്‍ക്ക് കൈമാറി.


SHARE THIS

Author:

0 التعليقات: